എക്സ്പോ 2020 ദുബായ് എന്ന മഹാമേള അവസാനിക്കാൻ എട്ടാഴ്‌ചയിൽ താഴെ മാത്രം ബാക്കിനിൽക്കെ പ്രവേശന ടിക്കറ്റ് നിരക്ക് വീണ്ടും കുറച്ചു.
ഇനി എക്‌സ്‌പോയിലേക്കുള്ള സിംഗിൾ ഡേ എൻട്രി പാസ് ആഴ്‌ചയിലുടനീളം 45 ദിർഹത്തിന് ലഭ്യമാകും. 18 നും 59 നും ഇടയിൽ പ്രായമുള്ള സന്ദർശകർക്ക് ഈ പാസ് പ്രയോജനപ്പെടുത്താം.
ഇതുവരെ തിങ്കൾ മുതൽ വെള്ളി വരെ മാത്രമായിരുന്നു 45 ദിർഹത്തിന്റെ (single day entry ) ടിക്കറ്റ് ലഭ്യമായിരുന്നത്. 2021 ഒക്ടോബർ 1 ന് ആരംഭിച്ച എക്സ്പോ 2022 മാർച്ച് 31 ന് അവസാനിക്കും.