കേരളത്തിലെ എയർപോർട്ടുകളിൽ റാപിഡ് പി സി ആർ നിരക്ക് കുറച്ചതായി അധികൃതർ അറിയിച്ചു.
കേരളത്തിലെ എയർപോർട്ടുകളിൽ ഇന്ന് ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അർദ്ധരാത്രി മുതൽ ഇനി 1200 രൂപയായിരിക്കും ഈടാക്കുക. കോഴിക്കോട് വിമാനത്താവളത്തിൽ നേരത്തെതന്നെ റാപിഡ് PCR ടെസ്റ്റ് ചാർജ്ജ് കുറവായിരുന്നു ഈടാക്കാക്കിയിരുന്നത്. കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് PCR ടെസ്റ്റിന് ഈടാക്കാക്കിയിരുന്നത്.
ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റാപിഡ് PCR ടെസ്റ്റിന്റെ നിരക്ക് കുറച്ചത് പ്രവാസികൾക്ക് ഒരു പരിധിവരെ ആശ്വാസമായി മാറുകയാണ്