മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി മലയ്ക്ക് മുകളിലെത്തിച്ചതായി ഇന്ത്യൻ സൈന്യം.
രക്ഷാപ്രവര്‍ത്തകര്‍ അല്പം മുൻപ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു. മല മുകളിലെത്തിയ സംഘം കയര്‍ കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നു.
കയറില്‍ പിടിച്ച് കയറാന്‍ ബാബുവിന് കഴിഞ്ഞത് രക്ഷാപ്രവർത്തനത്തിന് കരുത്തേകി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കരുതുന്നത്. 44 മണിക്കൂറിന് ശേഷമാണ് ബാബുവിനെ രക്ഷെപ്പടുത്താനായത്.
മലമുകളിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്തു കഞ്ചിക്കോട് ഹെലിപാഡിൽ എത്തിച്ച് ബാബുവിനെ ആശുപത്രിയിലെത്തിച്ചേക്കുമെന്നാണ് സൂചന. ബാബുവിന്റ കാലിനും പരിക്കുണ്ട്.