കോവിഡ് ബാധികതരായ മുതിർന്ന രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആദ്യ നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേ (FabiSpray) ഇന്ത്യയിൽ അവതരിപ്പിച്ചു. മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ കമ്പനിയായ ഗ്ലെൻമാർക്കാണ് ഉത്പന്നം രംഗത്ത് ഇറക്കിയിരിക്കുന്നത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി ജി സി എ) മാർക്കറ്റിംഗ് ക്ലിയറൻസ് ലഭിച്ചതിനെത്തുടർന്ന് ഉത്പന്നം ഉടന്‍ തന്നെ രോഗികള്‍ക്ക് നല്‍കാന്‍ സാധിച്ചേക്കും. സനോട്ടൈസുമായി സഹകരിച്ചാണ് ഗ്ലെൻമാർക്ക് നാസൽ സ്പ്രേ ഇറക്കിയിരിക്കുന്നത്
‘നൈട്രിക് ഓക്സൈഡ് നാസൽ സ്പ്രേയുടെ ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണത്തിൽ 24 മണിക്കൂറിനുള്ളിൽ 94 ശതമാനവും 48 മണിക്കൂറിനുള്ളിൽ 99 ശതമാനവും വൈറസ് ബാധ കുറയ്ക്കുന്നതായി കണ്ടെത്തി. ഗ്ലെൻമാർക്ക് ഫാബിസ്പ്രേ എന്ന ബ്രാൻഡിന് കീഴിൽ NONS വിപണനം ചെയ്യും’-കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.