യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 9 ന് പുതിയ 1,538 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണങ്ങളും 2,457 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.
1,538 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 862,514 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,273 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,457 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 791,318 ആയി.
നിലവിൽ യു എ ഇയിൽ 68,923 സജീവ കോവിഡ് കേസുകളാണുള്ളത്. 477,945 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,538 പുതിയ കേസുകൾ കണ്ടെത്തിയത്.