ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ആദ്യത്തെ വാലന്റൈൻസ് ഡേ കാമ്പെയ്‌നിലൂടെ ഇത്തവണത്തെ പ്രണയ ദിനം ആഘോഷ ഭരിതമാക്കാം. ഫെബ്രുവരി 5 മുതൽ 15 വരെ, 14 ജ്വല്ലറി ബ്രാൻഡുകളുടെ 78 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ അതിമനോഹരമായ ഡിസൈനുകളും അതുല്യമായ ആഭരണങ്ങളും പ്രദർശിപ്പിക്കും ; പ്രിയപ്പെട്ടവർക്കുവേണ്ടി അവ തെരഞ്ഞെടുക്കാം!
പ്രമോഷൻ കാലയളവിൽ നിശ്ചിത തുകയ്ക്ക് മുകളിൽ വാങ്ങുന്ന എല്ലാവർക്കും സ്വർണ്ണം, മുത്ത് പതിച്ച ആഭരണങ്ങൾ, ബ്രാൻഡഡ് വാച്ചുകൾ എന്നിവ സമ്മാനമായി നൽകും. ക്യാമ്പയിനിൽ പങ്കെടുക്കുന്ന കുറച്ച് ബ്രാൻഡുകൾ കളക്ഷനുകളിൽ എക്സ്ക്ലൂസീവ് ഡീലുകൾ നടത്തി ക്യൂപിഡ് ഗെയിം നടത്തും.
ക്യാമ്പയിനിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ജൗഹറ ജ്വല്ലറി, സ്‌കൈ ജ്വല്ലറി, ലാ മാർക്വിസ് ഫൈൻ ജ്വല്ലറി, ലൈഫ്‌സ്റ്റൈൽ ഫൈൻ ജ്വല്ലറി, അൽ ഖൻസ് ജ്വല്ലറി, സിറോയ ജ്വല്ലറി, അൽ ഹിന്ദ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ചെമ്മണൂർ ഇന്റൽ ജ്വല്ലേഴ്‌സ്, ഇൻഡസ് ജ്വല്ലേഴ്‌സ്, ഖുശ്ബൂ ജ്വല്ലേഴ്‌സ്, തങ്ങൾ ജ്വല്ലേഴ്‌സ്, ട്രിച്ചി ഗോൾഡ് ട്രേഡിംഗ് എന്നീ ബ്രാൻഡുകൾ ഉൾപ്പെടും.
“വാലന്റൈൻസ് ഡേ എപ്പോഴും പ്രണയിതാക്കൾക്ക് ഒരു പ്രത്യേക ദിനമാണ്. സ്നേഹം പ്രകടിപ്പിക്കാൻ എന്നേക്കും നിലനിൽക്കുന്ന എന്തെങ്കിലും സമ്മാനിക്കുന്നതിനേക്കാൾ മികച്ച മറ്റൊന്നില്ല. ഇതിനായി, ആദ്യമായി ദുബായ് ജ്വല്ലറി ഗ്രൂപ്പിലെ ഞങ്ങൾ ഈ പ്രത്യേക കാമ്പെയ്‌നിലൂടെ പ്രണയത്തിന്റെ സീസൺ ആഘോഷിക്കാൻ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ ആഭരണങ്ങൾ വാങ്ങുന്ന നൂറുകണക്കിന് ദമ്പതികൾക്ക് ഭക്ഷണവും നൽകും. ഈ കാമ്പെയ്‌നിലൂടെ അവരുടെ സ്നേഹത്തെ ബഹുമാനിക്കാനും അവരുടെ ഐക്യം ആഘോഷിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു” – കാമ്പെയ്‌നിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ ബോർഡ് അംഗവും മാർക്കറ്റിംഗ് ചെയർപേഴ്‌സണുമായ എച്ച് ഇ ലൈല സുഹൈൽ പറഞ്ഞു.
വാലെന്റൈൻസ് ഡേ ക്യാമ്പയിനെക്കുറിച്ച് കൂടുതൽ അറിയാൻ : https://dubaicityofgold.com/