എക്സ്പോ 2020 ദുബായ് എന്ന മെഗാ ഇവന്റ് അവസാനിക്കാൻ ഇനി 50 ദിവസം മാത്രം ശേഷിക്കുന്നതിനാൽ ഒരു ദിവസം എക്സ്പോ സന്ദർശിക്കാൻ ഒരു ദിർഹം എന്ന രീതിയിൽ അവസാന 50 ദിവസങ്ങൾ മുഴുവൻ ആസ്വദിക്കാൻ ഇനി വെറും 50 ദിർഹം നൽകിയാൽ മതിയാകുമെന്ന് അധികൃതർ അറിയിച്ചു.
സന്ദർശകർക്ക് 50 ദിവസങ്ങൾ എക്സ്പോ സന്ദർശിക്കാനായി 50 ദിർഹത്തിന്റെ സീസൺ പാസ് ഫിനാലെ എന്ന ടിക്കറ്റ് ആണ് നൽകുക.
കൂടാതെ, ഫെബ്രുവരി 14 നും 18 നും ഇടയിൽ, സീസൺ പാസ്, സീസൺ പാസ് ഫിനാലെ എടുക്കുന്നവർക്ക് ഫെബ്രുവരി 28 വരെ വാലിഡിറ്റിയുള്ള 1 ദിവസത്തെ സൗജന്യ ടിക്കറ്റ് ലഭിക്കുന്നതിലൂടെ അവരുടെ ഒരു സുഹൃത്തിനെ എക്സ്പോയിലേക്ക് കൊണ്ടുവരാം.
ഫെബ്രുവരി 10 മുതൽ, 275 ദിർഹം പ്രീമിയം എക്സ്പീരിയൻസ് ഡേ ടിക്കറ്റും പ്രത്യേക വിലയുള്ള സീസൺ പാസ് ഫിനാലെയും മാത്രമേ ലഭ്യമാകുകയുള്ളൂ, ഈ പാസുകൾ 2022 മാർച്ച് 31-ന് എക്സ്പോയുടെ വാതിലുകൾ അടയ്ക്കുന്നത് വരെ ഉടമകൾക്ക് പരിധിയില്ലാതെ പ്രവേശനം നൽകുന്നു.