Search
Close this search box.

ആശ്വാസമേകി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് ; പ്രതിദിന മരണസംഖ്യയും കുറഞ്ഞു Feb_11

Fewer daily covid cases in India due to relief; Daily death toll also fell Feb_11

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് നിന്നിരുന്ന പ്രതിദിന മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,077 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് കേസുകളിൽ കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ ആയിരത്തിന് മുകളിലായിരുന്ന മരണസംഖ്യയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 657 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,07,177 ആയി ഉയർന്നു. 58,077 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 1,50,407 പേർ കൂടി രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts