ഭക്ഷണ പാനീയ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ മഹോത്സവം എന്ന് പേര് കേട്ട ദുബായ് ഗൾഫുഡ് 2022 ഇന്ന് ഇന്ന് ഫെബ്രുവരി 13 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. 120 രാജ്യങ്ങളിൽ 4000 ത്തിൽപരം ഭക്ഷണ പാനീയ ബ്രാൻഡുകളുടെ പ്രദർശനം ഒരുക്കുന്നുണ്ട്. ഭക്ഷണ മേഖലകളിലെ ആശയങ്ങൾ പരസ്‌പരം പങ്ക് വെക്കാനുള്ള വേദി കൂടിയായി ഗൾഫുഡ് മാറുകയാണ്.
രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് പ്രദർശനം. അവസാനദിവസമായ ഫെബ്രുവരി 17 ന് വൈകൂന്നേരം 5 മണിക്ക് പ്രദർശനം അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂളുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മികച്ച ബ്രാൻഡുകൾക്കുള്ള ഇന്നോവേഷൻ അവാർഡുകളും ഇന്ന് പ്രഖ്യാപിക്കുന്നുണ്ട്. ദുബായ് വാർത്തക്ക് വേണ്ടിയും ഫുഡ് സൂഖിന് വേണ്ടിയും ഗൾഫുഡിലെ വിശേഷങ്ങളും വാർത്തകളും പങ്ക് വെക്കുന്നത് റീമാ ഫുഡ്‌സും, ആൻസ് മെക്സിക്കൻ ഫുഡ്‌സുമാണ്.
https://www.facebook.com/watch/?v=273142724788283