യു എ ഇയിൽ പർവതാരോഹണത്തിനിടെ കാലിന് പരിക്കേറ്റയാളെ എയർ ലിഫ്റ്റ് ചെയ്തു ആശുപത്രിയിലെത്തിച്ചു.
നാഷണൽ സെന്റർ ഫോർ സെർച്ച് ആൻഡ് റെസ്ക്യൂ ഇന്നലെ ഞായറാഴ്ച കൽബ പോലീസുമായി ഏകോപിപ്പിച്ചാണ് ഒരു ലെബനീസ് പർവതാരോഹകനെ മലമുകളിൽ നിന്നും എയർ ലിഫ്റ്റ് ചെയ്തത്.
വാദി അൽ ഹിലുവിന്റെ പർവതാരോഹണത്തിനിടെ മലയിൽ നിന്ന് വീണ് പരിക്കേറ്റ ഒരു ലെബനീസ് സ്വദേശിക്ക് കാലിന് പരിക്കേൽക്കുകയായിരുന്നു. പർവതപ്രദേശത്ത് വീണ് കാലിന് പരിക്കേറ്റ ഒരാളെ കുറിച്ച് കൽബ പോലീസ് ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചിരുന്നു.
നാഷണൽ സെർച്ച് ആന്റ് റെസ്‌ക്യൂ സെന്ററിന്റെ ഓപ്പറേഷൻ റൂം ടീം റിപ്പോർട്ട് പിന്തുടർന്ന് ആളെ കണ്ടെത്തുന്നതിനുമായി ഒരു ഹെലികോപ്റ്റർ അയക്കുകയായിരുന്നു.
കോവിഡ് -19 മായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ഉറപ്പാക്കുകയും പരിക്കേറ്റ ലെബനോനിയെ വിജയകരമായി പർവതത്തിന് പുറത്തെത്തിക്കുകയും ആവശ്യമായ ചികിത്സയ്ക്കായി ഷാർജയിലെ കൽബ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.