യുഎഇയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഇനി ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിച്ചേക്കും.
ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെയും യുഎഇ പ്രൊഫഷണൽ ലീഗിന്റെയും ഏകോപനത്തിൽ യുഎഇ ഫുട്ബോൾ അസോസിയേഷൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ള 12 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയതിന്റെ തെളിവും കാണികൾ നൽകണം. അബുദാബി ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
പ്രസിഡന്റ്സ് കപ്പിന്റെ സെമി ഫൈനൽ മുതൽ ഈ പുതുക്കിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.