ഷാർജ അൽ മജാസ് ഏരിയയിൽ പൊളിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഷാർജ പോലീസ് ഇന്നലെ ഞായറാഴ്ച അറിയിച്ചു.
സംഭവത്തിൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ശക്തമായ കാറ്റുമൂലമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കാറുകൾക്ക് മുകളിൽ വീണത്.
സംഭവത്തെക്കുറിച്ച് പോലീസ് ഓപ്പറേഷൻസ് റൂമിന് ഒരു കോൾ ലഭിച്ച ശേഷം അത്യാഹിത വിഭാഗം സ്ഥലത്തെത്തുകയും ചെയ്തിരുന്നു. കേടുപാടുകൾ രണ്ടു വാഹനങ്ങളിൽ മാത്രമായി ഒതുങ്ങിയതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബുഹൈറ പോലീസ് സ്റ്റേഷൻ ഇപ്പോൾ സംഭവത്തെക്കുറിച്ച് പൂർണ്ണമായി അന്വേഷിക്കുകയാണ്.