Search
Close this search box.

ഗൾഫുഡിൽ തരംഗമായി ഡെന്മാർക്കിന്റെ ഡ്രെസ്സിങ്സ്

Danish dressings make waves in Gulffood

മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഡെന്മാർക്കിലെ ഗുഡ് ഫുഡ് എന്ന കമ്പനി ഇത്തവണത്തെ ഗൾഫുഡിൽ വളരെ പ്രശസ്തമായ ഡ്രെസ്സിങ്ങുകളും കോണ്ടിമെന്റ്സും ടോപ്പിംഗും കൊണ്ട് ശ്രദ്ധേയമാകുന്നു.

ബേക്കറിയിൽ കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ടോപ്പിങ് ആയിട്ടുള്ള ചെറിയുടെയും പൈനാപ്പിളിന്റെയും മംഗോയുടെയും സിറപ്പുകളും അതുമായി ബന്ധപ്പെട്ട ഡ്രൈ ഫ്രൂട്ടുകളും മറ്റ് ടോപ്പിംഗ്‌സ് വിഭവങ്ങളും ഒരുക്കിക്കൊണ്ടാണ് ഡെന്മാർക്ക് കമ്പനി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.150 ലധികം രാജ്യങ്ങളിലേക്ക് ഇവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

പാലിനും പാലുൽപ്പന്നങ്ങൾക്കും പേര് കേട്ട ഡെന്മാർക്കിൽ നിന്നും പതിറ്റാണ്ടുകളായി ഇത്തരം വിഭവങ്ങൾ തയ്യാറാക്കി അയക്കുന്നതും അതിന് ദുബായ് ആണ് ഏറ്റവും മികച്ച വിപണി സ്ഥലമെന്ന് മനസ്സിലാക്കുന്നതും ഈ കമ്പനിക്ക് കൂടുതൽ പ്രചോദനമാണെന്ന് എക്സ്പോർട്ട് മാനേജർ നിക്കുലായിലുണ്ട് ദുബായ് വാർത്തയോട് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts