റാസൽഖൈമ പോലീസിന്റെ ട്രാഫിക് കൺട്രോൾ കമ്മിറ്റി നടത്തിയ പരിശോധനയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 2,245 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.ഈ പരിശോധനകൾ നല്ല രീതിയിൽ സ്വാധീനം ചെലുത്തുകയും എമിറേറ്റിൽ ട്രാഫിക് അപകടങ്ങളും പരിക്കുകളും മരണങ്ങളും കുറക്കുകയും ചെയ്തു. ഡ്രൈവർമാർ നടത്തിയ 2,245 ട്രാഫിക് നിയമലംഘനങ്ങളാണ് ഈ നടപടിയുടെ ഫലമായി ലഭിച്ചത്. മൊത്തം ലംഘനങ്ങളിൽ, 1,185 കുറ്റകൃത്യങ്ങളിൽ അനധികൃത ഗ്ലാസ് ടിൻറിംഗ്, ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ, ട്രക്ക് നിരോധന സമയ ലംഘനം എന്നിവ ഉൾപ്പെടുന്നു.
അശ്രദ്ധമായി വാഹനമോടിച്ചതിനും മറ്റ് ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്കും നിരവധി കാറുകൾ പിടിച്ചെടുത്തു.മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവയും ലക്ഷ്യമിട്ടുള്ള പരിശോധനയിൽ പ്രചാരണത്തിന്റെ രണ്ടാഴ്ചയ്ക്കിടെ 1060 നിയമലംഘനങ്ങൾ ഉണ്ടായി.
എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് നിയമങ്ങളും പാലിക്കണമെന്നും അവ ലംഘിക്കരുതെന്നും റാസൽഖൈമ പോലീസ് പറഞ്ഞു.