എക്സ്പോ 2020 ദുബായ് 2021 ഒക്ടോബർ 1ന് ആരംഭിച്ചത് മുതൽ 2022 ഫെബ്രുവരി 14 തിങ്കളാഴ്ച വരെ 13,457,400 സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച വില്യം രാജകുമാരന്റെ എക്സ്പോ 2020 ദുബായ് പര്യടനം സന്ദർശകരുടെ എണ്ണം ഒരു മില്ല്യൺ വർദ്ധിപ്പിക്കാൻ സഹായിച്ചതായി സംഘാടകർ അറിയിച്ചു.
എക്സ്പോയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിൽ യുകെ പവലിയന് പുറത്ത് അദ്ദേഹത്തെ കാണാൻ അപ്രതീക്ഷിതമായ തിരക്കാണ് അനുഭവപ്പെട്ടത്.