ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് നഗരത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പി മാലിന്യം കുറയ്ക്കുന്നതിനുള്ള ഒരു പുതിയ സുസ്ഥിര സംരംഭം ആരംഭിച്ചു. ‘ഒരു ചെറിയ മാറ്റം, ഒരു വലിയ അനന്തരഫലം’ ( One Small Change, One Big Impact )എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സംരംഭത്തിന് ‘ദുബായ് കാൻ’ ( DubaiCan ) എന്നാണ് പേര് നൽകിയിരിക്കുന്നത്
- നഗരത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ മാലിന്യം കുറയ്ക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
- ഇത് വീണ്ടും റീഫിൽ ചെയ്യാവുന്ന വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു.
- ദുബായിലുടനീളമുള്ള വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ സൗജന്യവും സുരക്ഷിതവുമായ കുടിവെള്ളം റീഫിൽ ചെയ്യാവുന്ന വാട്ടർ ബോട്ടിലുകൾ വഴി ഉപയോഗിക്കാം.
- പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെ കുറിച്ചും സുസ്ഥിരത പ്രശ്നങ്ങളെക്കുറിച്ചും അവബോധം വളർത്തിക്കൊണ്ട് ബോധപൂർവമായ ജീവിത സംസ്കാരം സൃഷ്ടിക്കുക എന്നതും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്.
ജൂലൈ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ ചാർജ് ഈടാക്കുമെന്ന ദുബായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.
One Small Change, One Big Impact!#DubaiCan pic.twitter.com/VeLXfqt29O
— Hamdan bin Mohammed (@HamdanMohammed) February 15, 2022