എയർ ഇന്ത്യ എക്സ്പ്രസിന്റെ ജിദ്ദ – കരിപ്പൂർ വിമാന സർവീസുകൾ ഫെബ്രുവരി 21 മുതൽ

Air India Express will operate Jeddah-Karipur flights from February 21

എയർ ഇന്ത്യ എക്സ്പ്രസിന്റെ ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാന സർവീസുകൾ ഫെബ്രുവരി 21 മുതൽ പുനരാരംഭിച്ചേക്കും.

ബുക്കിങ്‌ ഇതിനകം ആരംഭിച്ചിട്ടുണ്ട്. രാവിലെ 8.40ന് കോഴിക്കോട്ട് നിന്നു പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും.

മാർച്ച് മാസത്തോടെ പുതുക്കിയ ഷെഡ്യൂൾ വരുന്നതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങൾക്ക് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് എയർ ഇന്ത്യ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!