യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 16 ന് പുതിയ 957 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും 2538 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.
957 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 871,315 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,289 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,538 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 808,824 ആയി.
നിലവിൽ യു എ ഇയിൽ 60,202 സജീവ കോവിഡ് കേസുകളാണുള്ളത്. 365,306 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 957 പുതിയ കേസുകൾ കണ്ടെത്തിയത്.