ഷാർജയിലെ സ്‌കൂളുകളിൽ ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഭാത അസംബ്ലി, യാത്രകൾ എന്നിവ ഇന്ന് ഫെബ്രുവരി 16 മുതൽ പുനരാരംഭിക്കാമെന്ന് ഷാർജ എമിറേറ്റിന്റെ വിദ്യാഭ്യാസ റെഗുലേറ്റർ അറിയിച്ചു.
#SPEA, in cooperation with the National Emergency Crisis and Disaster Management Authority, has announced that classroom and extracurricular activities, morning assembly, and school trips may resume starting today, provided that precautionary measures are adhered to. pic.twitter.com/QDuQ91bvRn
— هيئة الشـارقة للتعليم الخاص (@shjspea) February 16, 2022
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി (NCEMA) ഏകോപിച്ചാണ് തീരുമാനമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
എന്നിരുന്നാലും എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിച്ചിരിക്കണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ദുബായിൽ, ജനുവരി 31 മുതൽ അക്കാദമിക് സ്ഥാപനങ്ങൾ ശാരീരിക വിദ്യാഭ്യാസ പാഠങ്ങൾ, സ്കൂൾ യാത്രകൾ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ പുനരാരംഭിച്ചിരുന്നു.