യുഎഇയുടെ എയർലൈനുകളായ എമിറേറ്റ്സും ഫ്ലൈ ദുബായും ഇപ്പോൾ യാത്രാ ടിക്കറ്റിനൊപ്പം ദുബായ് എക്സ്പോ കാണാനുള്ള സിംഗിൾ ഡേ പാസ് മാറ്റി എക്സ്പോ 2020 ദുബായുടെ അവസാന നാൾ വരെ പരിധിയില്ലാതെ പ്രവേശിക്കാനാകുന്ന സീസൺ പാസുകളാണ് നൽകുന്നത്.
എക്സ്പോ കാണാനായി മുൻപ് ഓരോ ബുക്കിംഗിലും മുമ്പ് കോംപ്ലിമെന്ററി സിംഗിൾ ഡേ പാസ് നൽകിയിരുന്നു. അതാണ് ഇപ്പോൾ സീസൺ പാസുകളായി അപ്ഗ്രേഡ് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 10, 2022 മുതൽ ടിക്കറ്റെടുക്കുന്നവർക്ക് കോംപ്ലിമെന്ററി സിംഗിൾ ഡേ പാസ് ഒരു സീസൺ പാസായി മാറും, ഇത് 2022 മാർച്ച് 31 വരെ എത്ര തവണ വേണമെങ്കിലും എക്‌സ്‌പോ 2020 ദുബായ് സന്ദർശിക്കാനുള്ള അവസരം നൽകും. എമിറേറ്റ്‌സ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ഫെബ്രുവരി 10 ന് മുമ്പ് റിഡീം ചെയ്‌ത ഏതെങ്കിലും ഒറ്റ ദിവസത്തെ പാസുകൾ നിങ്ങൾ എത്തുമ്പോൾ എക്‌സ്‌പോ സൈറ്റിലെ ബോക്‌സ് ഓഫീസ് സന്ദർശിച്ചോ അല്ലെങ്കിൽ ഔദ്യോഗിക എക്‌സ്‌പോ 2020 ദുബായ് വെബ്‌സൈറ്റിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടോ അപ്‌ഗ്രേഡ് ചെയ്യാം.
“2021 ഒക്ടോബർ 1-നും 2022 മാർച്ച് 31-നും ഇടയിൽ ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്കാണ് നിങ്ങൾ ഞങ്ങളോടൊപ്പം പറക്കുന്നതെങ്കിൽ, ഓരോ യാത്രക്കാരന്റെയും വിശദാംശങ്ങൾ ചുവടെ നൽകി നിങ്ങളുടെ പാസ് ക്ലെയിം ചെയ്യുക, ഞങ്ങൾ നിങ്ങൾക്ക് പാസുകൾ ഇമെയിൽ അയയ്‌ക്കും.” എമിറേറ്റ്‌സ് പറഞ്ഞു.
ഫ്ലൈ ദുബായും യാത്രക്കാർക്ക് ഇതേ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. “2022 ഫെബ്രുവരി 10 നും 2022 മാർച്ച് 31 നും ഇടയിൽ നിങ്ങൾ ദുബായിലേക്ക് യാത്ര ചെയ്യാൻ ഒരു ഫ്ലൈ ദുബായ് ഫ്ലൈറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ബുക്കിംഗിലെ ഓരോ യാത്രക്കാരനും കോംപ്ലിമെന്ററി എക്സ്പോ 2020 ഫ്ലൈ ദുബായ് സീസൺ പാസ് ലഭിക്കും.