ദുബായിൽ ഡ്രൈവറില്ലാ വാഹനത്തിൽ സൗജന്യമായി യാത്ര ചെയ്യാൻ അവസരം.

DEWA’s Innovation Centre provides visitors an experience to test autonomous electric buses

ദുബായ് നിവാസികൾക്കും ഓട്ടോണമസ് ഇലക്ട്രിക് ബസുകൾ അനുഭവിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കും ഇതാ ഒരു അവസരമൊരുങ്ങുന്നു.

ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (Dewa) മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ഇന്നൊവേഷൻ സെന്റർ സന്ദർശകർക്കാണ് സ്മാർട്ട് നൂതന ഓട്ടോണമസ് ബസുകൾ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം നൽകുന്നത്.

സുസ്ഥിരതയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനുള്ള DEWA യുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

ഇന്നൊവേഷൻ സെന്ററിലും സോളാർ പാർക്കിലെ ഇന്നൊവേഷൻ ട്രാക്കിലുമാണ് ബസ് സന്ദർശകരെ കൊണ്ടുപോകുന്നത്. ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (IPP) മോഡൽ ഉപയോഗിച്ചിട്ടുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ഒറ്റ-സൈറ്റ് സോളാർ പാർക്കാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!