ഫെബ്രുവരി 22 ന് തുറക്കാനിരിക്കുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്റെ വാതിലുകള്‍ തുറന്ന് ഒരു പേടകം അകത്തേക്ക് : വൈറലായി വീഡിയോ

A spacecraft opens its doors to the Museum of the Future, which opens on February 22: a viral video

2021 ൽ നാഷണൽ ജിയോഗ്രാഫിക് പട്ടികപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നായി നാമകരണം ചെയ്യപ്പെട്ട മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ദുബായിൽ ഫെബ്രുവരി 22 ന് തുറക്കാനിരിക്കെ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഒരു പ്രൊമോഷണൽ വീഡിയോ ദുബായ് മീഡിയാ ഓഫീസ് ഇന്നലെ പുറത്ത് വിട്ടു.

ഒരു പേടകം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് അരികിലേക്ക് എത്തുകയും മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ വാതിലുകള്‍ തുറന്ന് പേടകത്തെ സ്വീകരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. ലോകത്തെ ഏറ്റവും സുന്ദരമായതും നവീനമായതുമായ കെട്ടിടം, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ഇതാണ് മീഡിയാ ഓഫീസ് വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിരിക്കുന്ന തലക്കെട്ട്.

ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറുമായി ബന്ധപ്പെട്ട ഈ വീഡിയോ  വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

എന്നാൽ ഇത് വീഡിയോ ഗ്രാഫിക്സാണോ യാഥാർത്ഥ്യമാണോ എന്ന് സംശയിക്കുന്നവർക്ക് ഫെബ്രുവരി 22 ന് മ്യൂസിയം തുറക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!