ഷാര്‍ജയില്‍ സ്കേറ്റ്ബോർഡ് ഉപയോഗിക്കുന്നതിനിടെ 16 വയസ്സുള്ള ആൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

A 16-year-old boy has died after falling from the top of a building while using a skateboard in Sharjah

ഷാര്‍ജയില്‍ സ്കേറ്റ്ബോർഡ് ഉപയോഗിക്കുന്നതിനിടെ 16 വയസ്സുള്ള ആൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

ഷാര്‍ജയിലെ അല്‍ ഷോല പ്രൈവറ്റ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുല്ല ഹസന്‍ കമല്‍ ആണ് മരിച്ചത്. സംഭവ സമയത്ത് അല്‍ താവുന്‍ ഏരിയയിലെ ഏഴ് നിലകളുള്ള കാര്‍ പാര്‍ക്കിങിന്റെ മുകളിലത്തെ നിലയില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു മരണപ്പെട്ട ആണ്‍കുട്ടി ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കേറ്റ് ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൊലീസ് ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 16കാരനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ അപാകതയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!