ഇന്ത്യയിൽ കോവിഡ് -19 വാക്സിനേഷന്റെ രണ്ട് ഡോസുകളും എടുത്ത യാത്രക്കാരെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുക്കുന്ന ആർടി-പിസിആർ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രാ അപ്‌ഡേറ്റിൽ അറിയിച്ചു.
എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലും യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമാണ്.
ഇന്ത്യയിൽ രണ്ട് ഡോസുകളുടെയും മുഴുവൻ വാക്സിനേഷൻ ഷെഡ്യൂളും പൂർത്തിയാക്കിയ” വ്യക്തികൾക്ക് മാത്രമാണ് ഇളവ് എന്ന് എയർലൈൻ അറിയിച്ചു. അതിനാൽ ഇന്ത്യയിൽ നിന്ന് കോവിഡ് -19 വാക്‌സിനുകൾ എടുത്ത യുഎഇയിലെ സന്ദർശകർക്കാണ് ഈ പുതിയ യാത്രാ അപ്‌ഡേറ്റ് കൂടുതലും പ്രയോജനം ചെയ്യുക.