യുഎഇയിൽ വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇന്ന് ഞായറാഴ്ച തീരപ്രദേശങ്ങളിൽ ഈർപ്പമുള്ളതായിരിക്കും നേരിയ തോതിൽ താപനിലയിൽ വർദ്ധനയും ഉണ്ടാകും
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകും. തിങ്കളാഴ്ച, കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരിക്കും.