ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ക്രമേണ ഇല്ലാതാക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി അടുത്തിടെ ആരംഭിച്ച ‘ദുബായ് കാൻ’ സംരംഭത്തെ പിന്തുണച്ച് യുഎഇ സ്കൂളുകൾ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കാൻ ഒരുങ്ങുന്നു.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കാൻ’ പദ്ധതി അടുത്തിടെ പുറത്തിറക്കിയത്. പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാൻ ഇത് എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ദുബായിൽ കുപ്പികൾ വീണ്ടും നിറയ്ക്കാൻ നിരവധി വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്കുന്നതിന് ചില സ്കൂളുകൾ മുമ്പ് സ്വന്തം സംരംഭങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ദുബായ് കാനിനെ പിന്തുണച്ച് യുഎഇ സ്കൂളുകൾ ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.