യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 20 ന് പുതിയ 725 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും 2,391 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.
725 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 874,607 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,294 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,391 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 818,381 ആയി.
നിലവിൽ യു എ ഇയിൽ 53,932 സജീവ കോവിഡ് കേസുകളാണുള്ളത്. 338,195 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 725 പുതിയ കേസുകൾ കണ്ടെത്തിയത്.