അമിതവേഗത, റെഡ് ലൈറ്റ് മറികടക്കുക, ലെയ്നിൽ നിൽക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ പിടികൂടാൻ റാസൽഖൈമ പോലീസ് പുതിയ ക്യാമറ സജീവമാക്കി.
അമിതവേഗതക്കും റെഡ് ലൈറ്റ് മറികടക്കുന്നവർക്കും 1,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ലഭിക്കും. വാഹനം ഒരു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.
ട്രാഫിക് സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്താനുള്ള റാസൽഖൈമ പോലീസിന്റെ തീരുമാനത്തിന്റെ ഫലമായാണ് അവാഫി പാലത്തിലും അൽ ഹദാഫ് ഇന്റർസെക്ഷനിലും ഈ പുതിയ ഉപകരണം സ്ഥാപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വാഹനമോടിക്കുന്നവരോടും മറ്റ് റോഡ് ഉപയോക്താക്കളോടും ട്രാഫിക് നിയമങ്ങൾ പാലിക്കാനും വേഗപരിധി പാലിക്കാനും റാസൽഖൈമ പോലീസ് അഭ്യർത്ഥിച്ചു.