യു എ ഇ യിലെ തൊഴിൽ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികൾ ഇവയൊക്കെ

വാർഷിക അവധി, രോഗം, പ്രസവം, ബന്ധുക്കളുടെ മരണം, പഠനം എന്നിവയാണ് യു എ ഇ യിലെ പുതിയ തൊഴിൽ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികൾ.

അവ ലഭിക്കുന്ന രീതി ഇങ്ങനെ :

ഒരു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെ വാർഷിക അവധിക്ക് അവകാശമുണ്ട്. ആറു മാസത്തിൽ കൂടുതലോ ഒരു വർഷത്തിൽ താഴെയോ സർവീസുള്ള ആൾക്ക് മാസത്തിൽ രണ്ടുദിവസം വീതം അവധിക്ക് അർഹതയുണ്ട്. ജീവനക്കാരിക്ക് ഗർഭത്തിന്റെ ആറു മാസം കഴിയുമ്പോൾ 60 ദിവസം അവധിയെടുക്കാം. രോഗവുമായി ബന്ധപ്പെട്ട് 45 ദിവസം അവധിക്ക് അർഹതയുണ്ട്. പങ്കാളി, മാതാപിതാക്കൾ,കുട്ടികൾ, സഹോദരങ്ങൾ, മുത്തച്ഛൻ, മുത്തശ്ശി, ചെറുമക്കൾ തുടങ്ങിയവരുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു ദിവസം അവധിയെടുക്കാം (ബെറീവ്മെന്റ് ലീവ്). കുഞ്ഞ് ജനിച്ച് ആറു മാസത്തിനുള്ളിൽ അഞ്ചുദിവസത്തെ അവധിക്ക് (പേരന്റൽ ലീവ്) അർഹതയുണ്ട്.
ഒരേ സ്ഥാപനത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് അവർ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുകയാണെങ്കിൽ വർഷത്തിൽ 10 ദിവസത്തെ അവധിക്ക് അർഹതയുണ്ട്.

അവധിക്ക് അനുമതിയുണ്ടെങ്കിൽ പിരിച്ചുവിടില്ല. തൊഴിൽദാതാവിന്റെ അനുമതിയോടെ ഈ അവധികളെടുക്കാം. മരണവുമായി ബന്ധപ്പെട്ട അവധി, പേരന്റൽ ലീവ്, വാർഷിക അവധി എന്നിവ ശമ്പളരഹിത അവധിയോടു ചേർത്തെടുക്കാനും ജീവനക്കാരന് അവകാശമുണ്ട്.

തൊഴിൽദാതാവിന്റെ അനുമതിയോടെ നേടിയ അവധി ദിനങ്ങളുടെ പേരിൽ നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനാകില്ല. അതേസമയം അവധിതീരുമ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കണം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!