യുഎഇയിലെ കാലാവസ്ഥ ഇന്ന് ചൊവ്വാഴ്ച തണുത്തതും മേഘാവൃതവുമായിരിക്കുമെന്നും താപനിലയിൽ കൂടുതൽ കുറവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് (NCM) അറിയിച്ചു. ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും.
കിഴക്കൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. വൈകുന്നേരത്തോടെ മിതമായ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിൽ 8 അടി വരെ ഉയരത്തിൽ കടലിൽ തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.