ഷാർജ അൽ താവുൻ ഏരിയയിൽ സ്കൂൾ ബസിനു തീപിടിച്ചു. സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല.
തീ ആളിപ്പടരുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ്, ബസിലുണ്ടായിരുന്ന ഡ്രൈവറും അറ്റൻഡന്റും കൂടി യാതൊരു അപകടവും കൂടാതെ വിദ്യാർത്ഥികളെ ബസിൽ നിന്ന് ഒഴിപ്പിച്ചതായും ആർക്കും പരിക്കോ ശ്വാസംമുട്ടലോ ഉണ്ടായിട്ടില്ലെന്നും “നല്ല പരിശീലനം ലഭിച്ച ജീവനക്കാരായതിനാൽ ബസിലെ എല്ലാ വിദ്യാർത്ഥികളുടെയും ജീവൻ രക്ഷിക്കാനായതായി ഷാർജയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തിക്കാൻ മറ്റൊരു ബസും സൈറ്റിലേക്ക് അയച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.52 നാണ് സ്കൂൾ ബസിനു തീപിടിച്ചത്. അൽ തവാനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 15 മിനിറ്റോളം സമയമെടുത്താണ് തീയണച്ചത്.