കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉക്രെയ്നിൽ സ്ഥിതിഗതികൾ വഷളായതിനാൽ, കീവിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ പൗരന്മാരോടും താൽക്കാലികമായി രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നു. ഉക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ പ്രത്യേക വിമാനം സർവീസ് നടത്തി. ബുധനാഴ്ച രാവിലെയാണ് വിമാനം ഡൽഹിയിൽ ഇറങ്ങിയത്.
എന്നാൽ പെട്ടെന്ന് ഉക്രൈനിലെ സർക്കാർ വിമാനത്താവളങ്ങൾ അടച്ചുപൂട്ടുകയും ചില വ്യോമാതിർത്തികൾ അപകടകരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനാൽ കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാൻ അയച്ച രണ്ടാമത്തെ വിമാനത്തിന് (എയർ ഇന്ത്യ ഫ്ലൈറ്റ് AI1947 ) ഇന്ന് വ്യാഴാഴ്ച കീവിൽ ഇറങ്ങാൻ കഴിഞ്ഞില്ല.
ഇന്ന് റഷ്യ ‘പ്രത്യേക സൈനിക നടപടി’ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഉക്രെയ്നിലെ ഇന്ത്യൻ വിദ്യാർത്ഥികൾ സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Air India flight AI1947 is coming back to Delhi due to NOTAM (Notice to Air Missions) at, Kyiv, Ukraine. pic.twitter.com/C6OKj7xMF9
— ANI (@ANI) February 24, 2022