റഷ്യ- ഉക്രൈൻ യുദ്ധഭീതി : അസംസ്‌കൃത എണ്ണവില 100 ഡോളര്‍ കടന്നു, സ്വര്‍ണവിലയും കൂടുന്നു

Russia-Ukraine war threat: Crude oil prices cross $ 100, gold prices up

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്.
കഴിഞ്ഞ നവംബറിനുശേഷം 30ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കോവിഡിന്റെ ആഘാതത്തില്‍നിന്ന് ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ തിരിച്ചുവരവ് നടത്തിയതോടെ ഡിമാന്റ് കൂടിയതാണ് നേരത്തെ ഘട്ടംഘട്ടമായി വിലവര്‍ധനയ്ക്ക് കാരണമായത്.
അതേസമയം ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. സെന്‍സെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തില്‍ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തില്‍ തുടരുന്നത്.

ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!