ഇന്ന് വ്യാഴാഴ്ച പുലർച്ചെ യുക്രൈനിനിന് നേരെ റഷ്യ ആക്രമണം നടത്തിയതിന് ശേഷം യുഎഇ എയർലൈൻസുകൾ ഉക്രെയ്‌നിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
സിവിലിയൻ വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാട്ടി ഉക്രെയ്ൻ വ്യോമപാത പെട്ടെന്നാണ് അടച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉക്രേനിയൻ വ്യോമപാത ഒഴിവാക്കുകയായിരുന്നു എയർലൈൻസുകൾ.
ഉക്രെയ്നിന്റെ വ്യോമാതിർത്തിയിലെ സിവിലിയൻ ഉപയോക്താക്കൾക്ക് എയർ ട്രാഫിക് സേവനങ്ങൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു,” ഉക്രേനിയൻ സ്റ്റേറ്റ് എയർ ട്രാഫിക് സർവീസസ് എന്റർപ്രൈസ് വെബ്‌സൈറ്റിൽ പറഞ്ഞു. മാർച്ച് 3 വരെ റഷ്യയിലെ വിമാനത്താവളങ്ങൾ അടിച്ചിടുമെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.