ലോക ഭക്ഷ്യ വിഭവങ്ങളുടെ ആഘോഷവുമായി ലുലു വേൾഡ് ഫുഡ് 2022 ആരംഭിച്ചു. സിലിക്കൺ ഒയാസിസ് ലുലു ഹൈപ്പറിൽ നടന്ന ചടങ്ങിൽ ലുലു വിന്റെ പ്രമുഖ ഷെഫുമാർ പങ്കെടുത്തു. കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വേൾഡ് ഫുഡ് 15 ദിവസം നീണ്ടു നിൽക്കും.
നൂറിൽ അധികം രാജ്യങ്ങളുടെ ഭക്ഷ്യ വിഭവങ്ങളിൽ കേരളത്തിന്റെ തട്ടുകട വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്