നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് ഇപ്പോൾ അബുദാബി എയർപോർട്ടിൽ സൗജന്യ പാർക്കിംഗ് ലഭിക്കുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 24 ബുധനാഴ്ചയാണ് പുതിയ നടപടി അതോറിറ്റി പ്രഖ്യാപിച്ചത്.
നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് എല്ലാ എയർപോർട്ട് പാർക്കിംഗ് ലോട്ടുകളിലും മൂന്ന് മണിക്കൂർ ആയിരിക്കും സൗജന്യ പാർക്കിംഗ് ലഭിക്കുക.
നിശ്ചയദാർഢ്യമുള്ള ആളുകളെ സമൂഹത്തിൽ ശാക്തീകരിക്കുന്നതിനും ഉൾപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെടുത്തതെന്ന് അതോറിറ്റി പറഞ്ഞു.
കൂടാതെ നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് അബുദാബി ഇന്റർനാഷണൽ എയർപോർട്ട് എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും അധികൃതർ സഹായം നൽകുന്നുണ്ട്.
ഈ സേവനം ലഭിക്കുന്നതിന്, അബുദാബി എയർപോർട്ട് വെബ്‌സൈറ്റ് www.abudhabiairport.ae അനുസരിച്ച്,യാത്രക്കാർ അവരുടെ ആവശ്യങ്ങളും അഭ്യർത്ഥനകളും അറിയിക്കുന്നതിനായി ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ അല്ലെങ്കിൽ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തെയോ എയർലൈനെയോ ട്രാവൽ ഏജന്റിനെയോ അറിയിക്കണം.