സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് എമിറാത്തി യുവാക്കൾ മരണപ്പെട്ടു.
മരിച്ച നാല് പേരും യുഎഇയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോയവരാണെന്നും സൗദി അറേബ്യയുടെയും കുവൈറ്റിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അൽ ഖഫ്ജി പട്ടണത്തിലെ ഒരു കവലയിലാണ് അപകടമുണ്ടായതെന്നും കുവൈറ്റ് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
യുഎഇയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോയ ഇബ്രാഹിം എസ്സാം അൽ അവാദി, ഒമർ അബ്ദുല്ല അൽ ബലൂഷി, യൂസഫ് അലി അൽ ബലൂഷി, മുഹമ്മദ് അഹമ്മദ് കംബർ എന്നിവരാണ് മരണപ്പെട്ടത്.
ആറ് വർഷത്തിലേറെയായി നിർത്തിവെച്ചിരുന്ന ഒരു പാലം പദ്ധതിക്ക് ഗതാഗത മന്ത്രാലയം മുമ്പ് അനുമതി നൽകിയിരുന്ന വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.