യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 25 ന് പുതിയ 696 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും 1,916 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.
696 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 878,102 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,300 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,916 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 828,983 ആയി.
നിലവിൽ യു എ ഇയിൽ 46,819 സജീവ കോവിഡ് കേസുകളാണുള്ളത്. 430,359 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 696 പുതിയ കേസുകൾ കണ്ടെത്തിയത്.