പോളണ്ട്-ഉക്രെയ്ൻ അതിർത്തിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങളിലൂടെ എത്തിച്ചേരുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ പൗരന്മാർ ശ്രദ്ധിക്കാൻ ഹെൽപ് ലൈൻ നമ്പറുകളും ഏതാനും നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. ഇന്ത്യയിലുള്ളവരും യു എ ഇയിലുള്ള മാതാപിതാക്കളും തങ്ങളുടെ ഉക്രെയ്‌നിലുള്ള മക്കളെ വിളിക്കുമ്പോൾ ഓർമ്മിപ്പിക്കാൻ നിരവധി കാര്യങ്ങളും എംബസി നിർദ്ദേശിക്കുന്നുണ്ട്.
ഇതനുസരിച്ച് പോളണ്ട്-ഉക്രെയ്ൻ അതിർത്തിയിലേക്ക് പൊതുഗതാഗത മാർഗങ്ങളായ ബസിലോ ടാക്സിയിലോ എത്തുന്ന ഇന്ത്യൻ പൗരന്മാരോട് കാർക്കോവിക് ക്രോസിംഗിലേക്കല്ല, ഷെഹിനി-മെഡിക അതിർത്തി ക്രോസിംഗിലേക്ക് പോകണമെന്ന് വാർസോയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
ഷെഹിനി-മെഡിക അതിർത്തി പോയിന്റ് വഴി കാൽനടയായി മാത്രമേ അതിർത്തി കടക്കാൻ പോളണ്ട് സർക്കാർ ആളുകളെ അനുവദിക്കുന്നുള്ളൂവെന്നും പറയുന്നു. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമുള്ളതാണ് കാർക്കോവീക് ക്രോസിംഗ് എന്നും എംബസി അറിയിക്കുന്നു.
ഉക്രെയ്‌നിൽ നിന്ന് പോളണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഒരു ഗൂഗിൾ ഫോം ലിങ്കും എംബസി പങ്കിട്ടു. എംബസി പറഞ്ഞ വിമാനങ്ങളിൽ സീറ്റുകൾക്കായുള്ള അഭ്യർത്ഥനകൾ പ്രോസസ്സ് ചെയ്യുന്നതിന് അവർ അവരുടെ വിശദാംശങ്ങളും രജിസ്റ്റർ ചെയ്തിരിക്കണം.