യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള EDE സ്കാനർ പരിശോധനയും അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ പാസിനുള്ള ആവശ്യകതകളും 2022 ഫെബ്രുവരി 28 തിങ്കളാഴ്ച മുതൽ നീക്കം ചെയ്യുന്നതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.
എന്നാൽ അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമായി വരുമെന്ന് അബുദാബി മീഡിയ ഓഫീസ് ട്വീറ്റിൽ അറിയിച്ചു.
Abu Dhabi Emergency, Crisis and Disasters committee has approved the removal of EDE scanners and requirements for green pass to enter Abu Dhabi emirate from within the UAE, effective Monday, 28 February, 2022. Green pass will still be required to enter public spaces in Abu Dhabi. pic.twitter.com/CVP9BEvqNG
— مكتب أبوظبي الإعلامي (@admediaoffice) February 25, 2022
പ്രതിരോധ നടപടികളോടുള്ള സമൂഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ പിന്തുണച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ വീണ്ടെടുക്കൽ ഘട്ടത്തിന്റെ തുടക്കത്തിന് അനുസൃതമായാണ് ഈ തീരുമാനം.