ദുബായിലേക്ക് യാത്ര ചെയ്യാൻ പൂർണമായും വാക്‌സിനേഷൻ എടുത്തവരാണെങ്കിൽ ഇനി PCR നെഗറ്റീവ് ഫലവും വേണ്ട. അവർ 2 ഡോസ് വാക്സിൻ എടുത്തതിന്റെ QR കോഡ് അടക്കമുള്ള വാക്സിൻ സർട്ടിഫിക്കറ്റ് കൈവശം വെച്ചാൽ മതിയാകും.
ദുബായിലേക്ക് യാത്ര ചെയ്യാൻ പൂർണമായും വാക്‌സിനേഷൻ എടുത്തവരാണെങ്കിൽ ഇനി PCR നെഗറ്റീവ് ഫലം വേണ്ടെന്ന് ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് ഇന്ന് ഫെബ്രുവരി 26 മുതൽ പ്രാബല്യത്തിൽ വരും
https://twitter.com/DXBMediaOffice/status/1497304386980167682?s=20&t=_uJZSuilMXVxHdwz4r4C9Q
നേരത്തെ യു എ ഇയിലേക്ക് യാത്ര ചെയ്യാൻ യാത്രക്ക് 6 മണിക്കൂർ മുൻപെടുക്കുന്ന റാപിഡ് പിസി ആർ ടെസ്റ്റും വേണ്ടെന്ന് വെച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ യാത്രക്ക് 48 മണിക്കൂർ മുൻപേ എടുക്കുന്ന RT പി സി ആർ പരിശോധനയും വേണ്ടെന്ന് വെച്ചിരിക്കുന്നത്.
എന്നാൽ വാക്‌സിനേഷൻ എടുക്കാത്ത ദുബായിലേക്കുള്ള യാത്രക്കാർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടത്തിയ PCR പരിശോധനയുടെ നെഗറ്റീവ് ഫലമോ അല്ലെങ്കിൽ യാത്രാ തീയതിക്ക് ഒരു മാസത്തിനുള്ളിൽ ലഭിച്ച QR കോഡ് അടങ്ങിയ കോവിഡ് മുക്തമായതിന്റെ സർട്ടിഫിക്കറ്റൊ ഹാജരാക്കേണ്ടതുണ്ട്.
https://twitter.com/DXBMediaOffice/status/1497309158806331405





