യുഎഇയിൽ കോവിഡ് കേസുകളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെയും എണ്ണം കുറഞ്ഞതിനാൽ അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പാൻഡെമിക്കിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ഇന്ന് 2022 ഫെബ്രുവരി 26 ശനിയാഴ്ച മുതൽ കുറച്ചിട്ടുണ്ട്.
ഇതനുസരിച്ച് അബുദാബി യാത്രാ നിയന്ത്രണങ്ങൾ നീക്കുകയും ഗ്രീൻ ലിസ്റ്റ് സംവിധാനം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പിസിആർ പരിശോധന ആവശ്യകതകളും നീക്കം ചെയ്തു. അബുദാബി വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാർക്കുമുള്ള ക്വാറന്റൈൻ നിയമവും എടുത്തുകളഞ്ഞു.
നേരത്തെ, അബുദാബി കോവിഡിന് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുമായിരുന്നു.