യു എ ഇയിൽ പള്ളികളിൽ വാങ്ക് വിളിക്കുന്നതും നമസ്കാരം ആരംഭിക്കുന്നതുമായ സമയത്തിലെ ഇടവേള മഹാമാരിക്ക് മുമ്പുണ്ടായിരുന്ന ഘട്ടത്തിലേക്ക് തിരികെ കൊണ്ട് വന്നതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (NCEMA) അറിയിച്ചു.
ഇന്ന് ഫെബ്രുവരി 26 മുതൽ പള്ളികളിൽ ഖുർആൻ കോപ്പികൾ പാരായണത്തിന് വേണ്ടി കൊണ്ട് വെക്കുന്ന രീതിയും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കോപ്പികൾ മാത്രമേ ലഭ്യമാകുകയുളളൂ, ഖുർആൻ പാരായണത്തിന് ശേഷം അണുനശീകരണപ്രക്രിയ നടത്തുകയും ചെയ്യും.
നമസ്കാരത്തിന് വിശ്വാസികൾക്ക് ഇടയിലുള്ള അകലം ഒരു മീറ്റർ എന്ന് പരിമിതപ്പെടുത്തിയിരിക്കുന്നത് തുടരും.