ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി എയർ ഇന്ത്യയുടെ AI-1943 എന്ന പ്രത്യേക വിമാനം റൊമാനിയയിലെ ബുക്കാറെസ്റ്റിൽ ഇറങ്ങി. എന്നാൽ ഇവിടെ നിന്നും ഇന്ത്യക്കാരുമായി എപ്പോൾ പുറപ്പെടാനാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
റോഡ് മാർഗം ഉക്രെയ്ൻ-റൊമാനിയ അതിർത്തിയിലെത്തിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ ബുക്കാറെസ്റ്റിലേക്ക് കൊണ്ടുപോയിട്ടുണ്ട് , അതിനാൽ അവരെ ഉടൻ എയർ ഇന്ത്യ വിമാനത്തിൽ മാറ്റാൻ കഴിയുമെന്നാണ് വിവരം. ബോയിംഗ് 787 വിമാനത്തിൽ പ്രവർത്തിക്കുന്ന AI1943 യ്ക്ക് ഒരേസമയം 256 യാത്രക്കാരെ വഹിക്കാൻ കഴിയും.
A special flight of Air India AI-1943 lands at Bucharest in Romania for the evacuation of stranded Indians. pic.twitter.com/YGYoVGMcQS
— ANI (@ANI) February 26, 2022
എന്നാൽ ഇന്നലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പില്ലാതെ അതിര്‍ത്തി ചെക്പോസ്റ്റുകളിലേക്ക് പോകരുതെന്ന് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടുന്നുവെന്നും എംബസി പറയുന്നു.
വിവിധ അതിര്‍ത്തി പോസ്റ്റുകളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം താമസസ്ഥലം എന്നിവയുടെ ലഭ്യതയോടെ തങ്ങുന്നവര്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും സാഹചര്യം വിലയിരുത്താതെ അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം. എംബസിയുടെ നിര്‍ദേശമില്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്നും നിലവില്‍ സുരക്ഷിതമായ സ്ഥലത്തുള്ളവര്‍ അനാവശ്യമായി പുറത്തേക്കിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ചുറ്റുപാടുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.