യുക്രൈന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവച്ചു.
ആയുധങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളര്‍ ആണ് അനുവദിച്ചിട്ടുള്ളത്. സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളര്‍ നല്‍കാനും തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, യുക്രൈനിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്ന് ജോ ബൈഡന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകരം റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബൈഡന് അറിയിച്ചു. യുക്രൈനിലേക്കു അമേരിക്കന്‍ സൈന്യത്തെ അയക്കില്ല. എന്നാല്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് ബൈഡന് വ്യക്തമാക്കി.