യുക്രെയ്നിലെ യുദ്ധമുഖത്ത് ബോംബിന്‍റെ ശബ്ദവും ആക്രമണങ്ങളും നിരന്തരം തുടരുമ്പോൾ യുക്രെയ്നിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനിൽ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് 23 വയസ്സുകാരി.
റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ ഈ 23 വയസ്സുകാരി പ്രസവവേളയിലായിരുന്നു. പോരാട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ, അവൾ നഗരത്തിലെ ഒരു ഭൂഗർഭ മെട്രോ സ്റ്റേഷനിലെ അഭയകേന്ദ്രത്തിൽ അഭയം പ്രാപിക്കുകയായിരുന്നു. മിയ എന്നാണ് നവജാതശിശുവിന്‍റെ പേര്. അതിസങ്കീര്‍ണമായ ഈ അവസ്ഥയില്‍ ധൈര്യമായത് ആശുപത്രിയും പൊലീസുമാണെന്നാണ് ഇവരുടെ കുടുംബക്കാര്‍ പറയുന്നത്. പ്രസവശേഷം ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ഇരുവരും ഇപ്പോൾ നല്ല ആരോഗ്യത്തിലാണ്.
Two hours ago, a woman gave birth in the #Kyiv subway. This news is what gives us hope! pic.twitter.com/tnxCSnaERO
— Verkhovna Rada of Ukraine – Ukrainian Parliament (@ua_parliament) February 25, 2022