രക്ഷാദൗത്യത്തിനായി യുക്രൈനിന്റെ അയൽരാജ്യങ്ങളിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു

More Air India flights to neighboring Ukraine for rescue missions

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാ ദൗത്യത്തിനായി എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. സംഘത്തില്‍ 17 മലയാളി വിദ്യാര്‍ഥികളുമുണ്ട്.

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ 1941 ഡല്‍ഹിയില്‍ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം വൈകിട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. മൂന്ന് വിമാനങ്ങളിലായി ഏകദേശം 700ഓളം ഇന്ത്യക്കാരാണ് സ്വദേശത്ത് എത്തുക. റൊമാനിയ, ഹങ്കറി, പോളണ്ട്, സ്ലൊവാക്യ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!