അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പൂർണമായും വാക്‌സിനേഷൻ എടുത്തവരാണെങ്കിൽ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പെടുക്കുന്ന PCR നെഗറ്റീവ് ഫലം ഇനി വേണ്ടെന്ന് എത്തിഹാദ് എയർവേയ്‌സ് ഇന്ന് വൈകിട്ട് ട്വിറ്ററിലൂടെ അറിയിച്ചു.
Good news! No PCR test needed to fly to Abu Dhabi if you are fully vaccinated, hold a COVID-19 recovery certificate or are under 16 years old.
— Etihad Airways (@etihad) February 26, 2022
എന്നാൽ എത്തിഹാദ് എയർവേസിൽ യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് യാത്രയ്ക്ക് 48 മണിക്കൂർ മുമ്പെടുക്കുന്ന PCR നെഗറ്റീവ് പരിശോധന ഫലം നൽകണമെന്നാണ് എത്തിഹാദ് ഇന്ന് ഫെബ്രുവരി 26 ന് രാവിലെ യു എ ഇ സമയം 8.30 ന് നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഉടൻ തന്നെ യാത്രാ പരിശോധനാ നിയമങ്ങൾ മാറിയേക്കുമെന്നും അതിനായി തങ്ങൾ അധികാരികളുമായി പ്രവർത്തിക്കുകയാണെന്നും എത്തിഹാദ് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ യുഎഇ ഗവൺമെന്റ് നിർദ്ദേശം അനുസരിച്ച്, എത്തിഹാദ് എയർവേയ്‌സ് ഇന്ന് വൈകിട്ട് 5.13 നാണ് PCR നെഗറ്റീവ് ഫലത്തിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതനുസരിച്ച് ഇന്ന് ഫെബ്രുവരി 26 മുതൽ, പൂർണ്ണമായും വാക്സിനേഷൻ എടുത്ത് ഇത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പെടുക്കുന്ന PCR നെഗറ്റീവ് ഫലം ഇനി നൽകേണ്ടതില്ല. പകരം അവർ 2 ഡോസ് വാക്സിൻ എടുത്തതിന്റെ QR കോഡ് അടക്കമുള്ള വാക്സിൻ സർട്ടിഫിക്കറ്റ് കൈവശം വെച്ചാൽ മതിയാകും.