എല്ലാ യുഎഇയിലെ താമസക്കാർക്കും ഇപ്പോൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP/ICA) പോർട്ടലുകളിൽ മുൻകൂർ രജിസ്ട്രേഷൻ ഇല്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യു എ ഇയുടെ എയർലൈനുകൾ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
“യുഎഇയിൽ അംഗീകൃതമായ വാക്സിന്റെ 2 ഡോസ് എടുത്ത സാധുവായ വിസയുള്ള യുഎഇ നിവാസികൾക്ക് യുഎഇയിലേക്ക് പറക്കാൻ അനുവദിക്കും” എത്തിഹാദ് എയർവേസ് വെബ്‌സൈറ്റിൽ പറയുന്നു. ”ആറ് മാസത്തിലേറെയായി യു എ ഇക്ക് പുറത്ത് കഴിയുന്ന ഇന്ത്യക്കാർ അടക്കമുള്ള വാലിഡ് വിസയുള്ള ഏതൊരാൾക്കും എത്തിഹാദിൽ അബുദാബിയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന മറ്റൊരു ആശ്വാസ ആനുകൂല്യം കൂടി എത്തിഹാദ് എയർവേസ് നൽകുന്നുണ്ട്.
എല്ലാ യുഎഇ നിവാസികൾക്കും ഇപ്പോൾ ജിഡിആർഎഫ്എയുടെയോ ഐസിഎയുടെയോ അനുമതികളില്ലാതെ തന്നെ ഇപ്പോൾ ദുബായിലേക്ക് പോകാം” എമിറേറ്റ്‌സ് എയർലൈൻസ് പറയുന്നു.
അതേസമയം,യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് അവരുടെ എൻട്രി സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഫ്ലൈറ്റ് സമയത്ത് പാസ്‌പോർട്ടിന്റെയും റസിഡന്റ് വിസയുടെയും ഫോട്ടോകോപ്പി കൈവശം വയ്ക്കുന്നതിനും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് uaeentry.ica.gov.ae സന്ദർശിക്കാൻ എയർ അറേബ്യ നിർദ്ദേശിച്ചിക്കുന്നുണ്ട്. എന്നാൽ “ഷാർജയിലോ മറ്റേതെങ്കിലും എമിറേറ്റിലോ താമസിക്കുന്നെങ്കിൽ GDRFA / ICA മുൻകൂർ അനുമതി ആവശ്യമില്ലെന്നും വെബ്‌സൈറ്റിൽ പറയുന്നു.
എന്നാൽ ഇന്ത്യയുടെ എയർ ഇന്ത്യ ദുബായിലേക്കുള്ള യാത്രയ്ക്ക് മുമ്പുള്ള ഐസിഎ/ജിഡിആർഎഫ്എ അനുമതികൾ ഇനി ആവശ്യമില്ലെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.