നാലാം ദിവസം യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെ യുക്രൈനുമായി ചർച്ചയ്ക്ക് തയാറാണെന്ന് ആവർത്തിച്ച് റഷ്യ. ബെലാറസിൽ വച്ച് യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ക്രെംലിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസികൾ അറിയിച്ചുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
മാതൃരാജ്യത്തിന് വേണ്ടി പോരാടുന്ന കമാൻഡ്, സ്പെഷ്യൽ ഓപ്പറേഷൻ സേനയിലെ ഉദ്യോഗസ്ഥർ, സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകളിലെ വെറ്ററൻമാർ എന്നിവരുടെ കുറ്റമറ്റ സേവനത്തിന് നന്ദി പറയുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ പറഞ്ഞു.